പാലക്കാട്: പാലക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കല്‍ അബൂബക്കര്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു.
കൂറ്റനാട് പള്ളിക്ക് സമീപമാണ് അപകടം. പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച് റോഡിലേക്ക് കയറുന്നതിനിടെ ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു.
പിന്നാലെ ബൈക്ക് തെറിച്ച് എതിരെ വരികയായിരുന്ന കാറിനു മുകളില്‍ ഇടിക്കുകയും ചെയ്തു. അപകടം നടന്ന ഉടനെ അബൂബക്കറിനെ സമീപത്തെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
also read: പാർക്കിങ് ഏരിയയിൽ കുഞ്ഞിനെ കിടത്തി ഉറക്കി അമ്മ പണിക്ക് പോയി; കാർ കയറി മൂന്ന് വയസുകാരിക്ക് ദാരുണമരണം
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു.
Discussion about this post