കൊച്ചി: കൊച്ചിയില്‍ 16 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും അറസ്റ്റില്‍. സംഭവത്തില്‍ കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സുഹൃത്ത് വീട്ടില്‍ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.
മൂന്ന് പേരും ചേര്‍ന്ന് കമ്പിവടി ഉപയോഗിച്ച് കുട്ടിയുടെ കൈ തല്ലി ഒടിക്കുകയായിരുന്നു. ഇതിന് പുറമേ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റ പാടുകളുമുണ്ടെന്ന് പോലീസ് പറയുന്നു.
Read Also: ‘മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞത്’; ദുരനുഭവം വെളിപ്പെടുത്തി കഥാകൃത്ത്
സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്നും കുട്ടിയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കളമശ്ശേരി സിഐ വിപിന്‍ദാസ് അറിയിച്ചു.
Discussion about this post