കോട്ടയം: മിന്നലേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന് ആണ് മരിച്ചത്.
അറുപത്തിനാല് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് പീതാംബരന് മിന്നലേറ്റത്.
ഈ സമയം പിതാംബരന് വീട്ടില്‍ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന് വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ പീതാംബരനെ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു.
Discussion about this post