തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി ഇതുവരെ 801 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. 1369 പേര് അറസ്റ്റു ചെയ്യുകയും, 717 പേരെ കരുതല്‍ തടങ്കലില്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
കഴിഞ്ഞ രണ്ടാം തീയതി യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ അക്രമമാണ് നടന്നത്. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും നിരവധി കടകളും തകര്‍ക്കപ്പെട്ടു.കെഎസ്ആര്‍ടിസിക്ക് മൂന്നര കോടിയുടെ നഷ്ടമാണ് ഇന്നലെ ഉണ്ടായത്. 100 ബസുകള്‍ അക്രമകാരികള്‍ തകര്‍ത്തു.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കണ്ണൂരിലും( 125 കേസുകള്‍ ), ഏറ്റവും കൂടുതല്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കൊച്ചി സിറ്റിയിലും (237), ഏറ്റവും കൂടൂതല്‍ കരുതല്‍ തടങ്കലില്‍ നടന്നത് ഇടുക്കിയിലുമാണ് (156). സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ്ഗ എന്നിവരാണ് ദര്‍ശനം നടത്തിയത്.
ആകെ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍, അറസ്റ്റ് ചെയ്യപ്പെട്ടവര്‍, കരുതല്‍ തടങ്കലില്‍ എടുത്തവര്‍ എന്നീ ക്രമത്തില്‍ ജില്ല തിരിച്ചുളള കണക്കനുസരിച്ച്
തിരുവനന്തപുരം സിറ്റി 3 17 92
തിരുവനന്തപുരം റൂറല്‍ 60 46 4
കൊല്ലം സിറ്റി 56 28 3
കൊല്ലം റൂറല്‍ 41 10 4
പത്തനംതിട്ട 57 94 2
ആലപ്പുഴ 51 174 27
ഇടുക്കി 6 2 156
കോട്ടയം 23 35 20
കൊച്ചി സിറ്റി 26 237 32
എറണാകുളം റൂറല്‍ 48 233 14
തൃശ്ശൂര്‍ സിറ്റി 63 151 48
തൃശ്ശൂര്‍ റൂറല്‍ 34 6 2
പാലക്കാട് 82 41 83
മലപ്പുറം 27 35 25
കോഴിക്കോട് സിറ്റി 31 28 4
കോഴിക്കോട് റൂറല്‍ 24 30 9
വയനാട് 31 109 82
കണ്ണൂര്‍ 125 91 101
കാസര്‍ഗോഡ് 13 2 9
എന്നിങ്ങനെയാണ്.
Discussion about this post