അവധിക്കാലത്തെ തിരക്ക്; കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍ റെയില്‍വെ അനുവദിച്ചു

അവധിക്കാല തിരക്കു പരിഗണിച്ച് ഒരുമാസത്തേക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് ട്രെയിനിന് മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു.

ബുധനാഴ്ച്ച രാവില ഹുബ്ബള്ളിയില്‍ നിന്നുള്ള 12777 നമ്പര്‍ ട്രെയിന്‍ വൈകിട്ട് 3 മണിക്ക് യശ്വന്ത്പുരയിലും പിറ്റേന്ന് രാവിലെ 6.30ന് കൊച്ചുവേളിയില്‍ എത്തും. മടക്കയാത്ര (12778) വ്യാഴാഴ്ച്ച ഉച്ചയക്ക് 12.50ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് യശ്വന്ത്പുരയിലും 12.40ന് ഹുബ്ബള്ളിയിലുമെത്തും. അവധിക്കാല തിരക്കു പരിഗണിച്ച് ഒരുമാസത്തേക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് യാത്രക്കാര്‍ക്ക് ഫലപ്രദമാണെങ്കില്‍ സ്ഥിരമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version