നെയ്യാറ്റിന്‍കര: പൂട്ടിയിട്ടിരുന്ന വീടിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുളള പുഴുവരിച്ച മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലാണ് നടുക്കുന്ന സംഭവം. ഒരു സ്ത്രീയുടേതാണ് മൃതദേഹം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോള്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
കേരള തമിഴ്നാട് അതിര്‍ത്തിക്ക് സമീപം അരുമന പുലിയൂര് ശാല സ്വദേശി സലീന(47)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്.മുറിക്കുള്ളില്‍ ചലനമറ്റുകിടന്ന സലീനയെ കണ്ടതോടെ നാട്ടുകാര്‍ വിവരം അരുമന പൊലീസിനെഅറിയിക്കുകയായിരുന്നു.
also read: തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണം, ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീംകോടതിയില്‍
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് മൃതദേഹം പുറത്തെത്തിച്ചത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അമ്മയുടെ മരണശേഷം സലീന തനിച്ചാണ് വീട്ടില്‍ താമസിച്ചിരുന്നത്.
also read: അവിഹിത ബന്ധമെന്ന് സംശയം; ഇടുക്കിയിൽ കോടതിയിൽ സാക്ഷി പറയാനെത്തിയ യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സലീന വെള്ളറട ആനപ്പാറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഇരുവരും പിരിയുകയും തുടര്‍ന്ന് സലീന അമ്മയുടെ വീട്ടിലായിരുന്നു താമസം. സലീനയുടെ മരണം ആത്മഹത്യ ആണോ എന്നും കൊലപതാകമടക്കമുള്ള സാധ്യതകളും പോലീസ് പരിശോധിച്ച് വരികയാണ്.
Discussion about this post