കൊച്ചി: എസ്ഡിപിഐക്കാരായ പോലീസുകാരെ കൊണ്ടാണ് ഐജി ശബരിമലക്ക് കയറിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സന്നിധാനത്തിന് അടുത്ത് വരെ യുവതികള്‍ പ്രവേശിച്ചതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യാന്‍ ശ്രമിക്കരുത്, യുവതികള്‍ കയറിയാല്‍ തന്ത്രിമാര്‍ വേണ്ടത് ചെയ്യണം, ബിജെപിയുടേത് ”ഡു ഓര് ഡൈ” സമരമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ക്ക് സംരക്ഷണം നല്കാന് ഐജി എസ്ഡിപിഐക്കാരായ പോലീസുകാരെ തിരഞ്ഞ് പിടിച്ച് കൊണ്ടുപോയതെന്നും ശ്രീധരന് പിള്ള ആരോപിച്ചു.
Discussion about this post