ജോലിയിലെ വീഴ്ച ചോദ്യം ചെയ്തു; ആശുപത്രി ജീവനക്കാരിയുടെ ഭർത്താവ് കൈയ്യേറ്റം ചെയ്‌തെന്ന് ഡോക്ടർ; മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് ജീവനക്കാരി

വയനാട്: കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയുടെ ഭർത്താവ് തന്നെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി ഡോക്ടർ രംഗത്ത്. നൂൽപുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ദാഹർ മുഹമ്മദാണ് പരാതിക്കാരൻ. ഈ ആശുപത്രിയിലെ ജീവനക്കാരിയുടെ ഭർത്താവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ദാഹർ മുഹമ്മദിനെ ആക്രമിച്ചെന്നാണ് പരാതി.

തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഡോക്ടർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജീവനക്കാരി അവരുടെ ജോലിയിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തിരുന്നു എന്നും അതാണ് ആക്രമണത്തിന് കാരണമായതെന്നും ഡോ. ദാഹർ മുഹമ്മദ് പറഞ്ഞു.

അതേസമയം, ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണന്ന് വ്യക്തമാക്കി ആരോപണ വിധേയനായ യുവാവ് രംഗത്തെത്തിയിട്ടുണ്ട്.

also read- ഭർത്താവുമായി വേർപിരിഞ്ഞു, സ്വന്തം വീട്ടിൽ താമസമാക്കിയത് ഇഷ്ടമായില്ല; കോളേജ് അധ്യാപികയായ യുവതിയെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആശുപത്രിയിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക പ്രയാസമുണ്ടാക്കുന്ന തരത്തിൽ ഡോക്ടർ പെരുമാറുന്നുവെന്നും അതിനാൽ ജോലി രാജിവെക്കുന്നെന്ന് പറയാനായാണ് പോയതെന്നുമാണ് ദമ്പതികൾ പറയുന്നത്. കൂടാതെ, ഡോക്ടറാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നും ആരോപണ വിധേയൻ പ്രതികരിച്ചു.

Exit mobile version