‘വീട്ടില്‍ നിന്ന് 10 മിനിറ്റ് ദൂരത്ത് ബ്രഹ്‌മപുരം പ്ലാന്റ്, പുക വലിച്ചുകയറ്റി ഞാന്‍ മരിച്ചിട്ടില്ല’: ഫേസ്ബുക്കിലെ ഗുരുതരാവസ്ഥ ഇല്ലായിരുന്നു

കൊച്ചി: ബ്രഹ്‌മപുരത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് സിനിമാ പ്രവര്‍ത്തകന്‍ സാംജി തോമസ്. ബ്രഹ്‌മപുരം പ്ലാന്റിന് സമീപമാണ് സാംജി താമസിക്കുന്നത്. വാര്‍ത്തകളില്‍ പ്രചരിച്ച അത്ര ഗുരുതരാവസ്ഥയൊന്നും പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് സാംജി പറയുന്നു.

‘ഫേസ്ബുക്ക് പരിചിതരായ പലരുടെ പോസ്റ്റ് പരിഗണിച്ചാല്‍ ഞാന്‍ പുക വലിച്ചുകയറ്റി ഇപ്പോള്‍ ചത്തു പോകേണ്ടതാണ്’ എന്ന് സാംജി പറയുന്നു. ആകാശത്ത് പുക നിറഞ്ഞതോടെ ‘കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു’ എന്നെല്ലാം പ്രമുഖരടക്കം അഭിപ്രായപ്പെട്ടിരുന്നു.

പറയണ്ട എന്ന് വച്ചതാണ്. എന്നാലും പറയണം എന്ന് തോന്നി.
വീടിന്‌ടെ ടെറസില്‍ ആണ്. സമയം 6.50 പിഎം (എഴുതുന്ന ടൈം) ആകാന്‍ പോകുന്നു. വീട്ടില്‍ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താല്‍ എത്തുന്നത് ബ്രഹ്‌മപുരം പ്ലാന്റ്ല്‍ ആണ്. അത്രയും അടുത്ത് ആണ് ഞങ്ങള്‍ താമസം.

കുറഞ്ഞത് വാര്‍ത്തയില്‍ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ് പരിഗണിച്ചാല്‍ ഇപ്പോള്‍ ചത്തു പോകേണ്ടതാണ് ഞാന്‍ പുക വലിച്ചു കയറ്റി. ബ്രഹ്‌മപുരത്തു നിന്ന് 15 കിലോമിറ്റര്‍ അപ്പുറത്തും 70 കിലോമീറ്റര്‍ അപ്പുറത്തും ഉള്ള എന്റെ സുഹൃത്തുക്കള്‍ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നൊക്കെ പോസ്റ്റ് ഇടുപ്പോള്‍ ഞാന്‍ പുറത്തു ഇറങ്ങി നോക്കും, ഇനി നമ്മള്‍ അതിനു തൊട്ട് അടുത്ത് അല്ലെ താമസം ഉള്ളത് എന്ന് അറിയാന്‍. ആദ്യ രണ്ടു നാള്‍ നല്ല പ്രബലം ഈ പ്രദേശത്തു ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഇല്ല. കുട്ടികള്‍ വരെ പുറത്തു ഓടി നടക്കുന്നുണ്ട്. കണ്ണൊന്നും എരിയുന്നില്ല മാസ്‌ക് കെട്ടി നടക്കുന്നതും ഇല്ല.

ഓരോരുത്തര്‍ അവരുടെ രാഷ്ട്രിയ ലാഭം നോക്കുന്നു. ഞങ്ങളോട് സ്‌നേഹം ഉണ്ടായിട്ട് അല്ല. ആണേല്‍ ഈ ഫേസ്ബുക് പോസ്റ്റ് ഇട്ട ഒറ്റ സുഹൃത്തുക്കള്‍ എന്നെ വിളിച്ചിട്ടില്ല. എങ്ങനെ ഉണ്ട് വീട്ടില്‍ എന്ന് അറിയാന്‍. അവരെ വിളിച്ചിരുന്നു. ഫോണ്‍ എടുത്തില്ല.
വല്ലാത്ത കരുതല്‍ ആണ് മനുഷ്യര്‍ക്ക്
ഇവിടെ പ്രശ്‌നങ്ങള്‍ ഇല്ല
ചെറിയ പുക ആ പ്ലാന്റിന്റെ അടുത്ത് ഉണ്ട്.
അത് നാളെ കൊണ്ട് തീരും.
പേടിക്കേണ്ടതായി ഇല്ല
ഞങ്ങള്‍ സേഫ് ആണ്…

Exit mobile version