പത്തനംതിട്ട: അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് എരുമേലി മണിമലയാറ്റില്‍ മുങ്ങി മരിച്ചു. കുളിക്കാനായി കുറുവാ മൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തില്‍ ഇറങ്ങിയപ്പോളായിരുന്നു അപകടം. ഊട്ടി നീലഗിരി സ്വദേശി ശശികുമാര്‍ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം നടന്നത്.
അയ്യപ്പ ദര്‍ശനത്തിനായി എത്തിയ സംഘം ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ ആറ്റില്‍ കുളിക്കാനിറങ്ങുകയായിന്നു. കയത്തിലെ വെള്ളത്തില്‍ യുവാവ് മുങ്ങിത്താഴ്ന്നതോടെ ഒപ്പമുള്ളവര്‍ ബഹളം വെച്ച് ആളുകളെ കൂട്ടിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post