കാസര്‍കോട്: സംസ്ഥാനത്ത് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന സംഘര്‍ഷത്തില്‍ കാസര്‍കോട് ബിജെപി പ്രവര്ത്തകന് കുത്തേറ്റു. പാറക്കട്ട സ്വദേശി ഗണേഷിനാണ് കുത്തേറ്റത്. കാസര്‍കോട് മീപ്പുഗിരിയിലാണ് സംഭവം. ഹര്‍ത്താലിന് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളിലാണ് ഈ സംഭവവും. ആരാണ് കുത്തിയതെന്ന് വ്യക്തമല്ല.
ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നാലെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായി സംഘര്‍ഷം തുടരുകയാണ്. രാവിലെ കടകള്‍ തുറന്ന വ്യാപാരികള്‍ പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപാരസ്ഥാപനങ്ങള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ചിലയിടങ്ങളില്‍ തിരിച്ചും ആക്രമണമുണ്ടായി.
Discussion about this post