പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വന്‍ അപകടം. പത്തനംതിട്ടയിലെ കോന്നി കിഴവള്ളൂരിലാണ് സംഭവം.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും പരുക്കേറ്റു.
നിയന്ത്രണംവിട്ട ബസ് അടുത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കമാനം തകര്‍ന്ന് ബസ്സിനു മുകളില്‍ വീണാണ് ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റത്.
also read: പോലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം: ഗുരുതര പരുക്കേറ്റ പ്രതി മരിച്ചു
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
ബീം തലയില്‍ വീണ് പരുക്കേറ്റ സ്ത്രീയാണ് ഗുരുതര നിലയില്‍ കഴിയുന്നത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉച്ച സമയം ആയതിനാല്‍ കൂടുതല്‍ ആളുകള്‍ ബസ്സില്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Discussion about this post