കുട്ടിക്കാലം മുതലേ ഭാര്യ ദേവി ഭക്ത, ഗ്രാമത്തില്‍ അമ്പലം നിര്‍മ്മിക്കണമെന്ന് അതിയായ ആഗ്രഹം, ഏഴു കോടി ചിലവിട്ട് ഒന്നരയേക്കറില്‍ അമ്പലം പണിത് നല്‍കി ഭര്‍ത്താവ്

ഹൈദരാബാദ് : ദേവി ഭക്തയായ ഭാര്യയുടെ ആഗ്രഹം സഫലമാക്കി ഗ്രാമത്തില്‍ ഏഴ് കോടി രൂപ ചെലവിട്ട് ക്ഷേത്രം നിര്‍മ്മിച്ച് ബിസിനസ്സുകാരന്‍. തെലങ്കാനയിലാണ് സംഭവം. ഹൈദരാബാദില്‍ സ്ഥിരതാമസക്കാരായ ദമ്പതികളായ ഖേത്രബാഷി ലെങ്ക (62), ഭാര്യ ബൈജയന്തി ലെങ്ക (56) എന്നിവരാണ് ക്ഷേത്രം നിര്‍മ്മിച്ചത്.

ബിഞ്ജരാപൂര്‍ ബ്ലോക്കിന് കീഴിലുള്ള ചിക്‌ന ഗ്രാമത്തിലായിരുന്നു ബൈജയന്തി ജനിച്ചത്. കുട്ടിക്കാലം മുതലേ ദേവി ഭക്തയായ ബൈജയന്തിക്ക് ഗ്രാമത്തില്‍ ഒരു ദേവി ക്ഷേത്രം നിര്‍മ്മിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഈ ആഗ്രഹത്തിനൊപ്പം ഭര്‍ത്താവും നിന്നു.

also read: തിടമ്പേറ്റിയതും പിടിയാന; ഏഴ് പിടിയാനകളെ എഴുന്നള്ളിച്ച് ചേരാനെല്ലൂർ ക്ഷേത്രം; വ്യത്യസ്തമായി ഈ പൂരം!

അങ്ങനെയാണ് ഭാര്യയുടെ ഗ്രാമത്തില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ഏഴ് കോടി ചെലവാക്കി ക്ഷേത്രം ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാ ശൈലിയിലാണ് നിര്‍മ്മിച്ചത്. ഭാര്യയുടെ പൂര്‍ണ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം.

also read: രാത്രി വീടിനുള്ളിൽ കയറി തോക്ക് ചൂണ്ടി വീട്ടമ്മയുടെ മാല കവരാൻ ശ്രമം; കൈയ്യിൽ കത്തിയും ഇരുമ്പ് വടിയും; ഒന്നും ഏറ്റില്ല കൈയ്യോടെ പിടികൂടി നാട്ടുകാർ

ഇതിനായി ഏറെക്കാലം അവര്‍ അവിടെ ചെലവഴിച്ചു. ശിവന്‍, ഗണേഷ്, ഹനുമാന്‍, നവഗ്രഹങ്ങള്‍ തുടങ്ങിയ വിഗ്രഹങ്ങളെയും ക്ഷേത്രത്തില്‍ ആരാധിക്കുന്നു. ദമ്പതികളുടെ മക്കള്‍ സോഫ്‌ട്വെയര്‍ എഞ്ചിനീയറും, ഡോക്ടറുമാണ്. ഗ്രാമത്തില്‍ പുതിയ ക്ഷേത്രം വന്നതിന്റെ സന്തോഷത്തിലാണ് ഇവരുടെ മക്കളും ഗ്രാമനിവാസികളും.

Exit mobile version