ആലപ്പുഴ: മലയാളികളുടെ പ്രിയപ്പെട്ട കളക്ടറാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം തന്നെ ഏറെ ജനശ്രദ്ധ നേടുന്നതാണ്. ഇപ്പോഴിതാ കളക്ടര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഒരു സ്കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തന്റെ അരികിലേയ്ക്ക് കവറുമായി എത്തിയ ഒരു കുട്ടിയെ കുറിച്ചാണ് കൃഷ്ണ തേജ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച സ്കോളര്‍ഷിപ്പ് പണം കുട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയിരിക്കുകയാണ് കുട്ടി.
‘ഇതെനിക്ക് സ്കോളര്‍ഷിപ്പായി ലഭിച്ച പൈസയാ. ഈ പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണേ’ എന്ന് പറഞ്ഞ് തുക ഏല്‍പ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥി. കുട്ടിയെ അഭിനന്ദിച്ചാണ് കലക്ടറിന്റെ കുറിപ്പ്. കൃഷ്ണപുരം ഗവണ്മെന്റ് യുപി സ്കൂളിലെ വാര്‍ഷികാഘോഷം ഉദ്ഘാടനത്തിനിടെയുണ്ടായ സംഭവമാണ് കളക്ടര്‍ പങ്കുവച്ചത്.
Discussion about this post