തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് തെറിച്ച് കോളേജ് ബസ്സിനടിയിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തസ്ളിയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ദേശീയപാതയില്‍ തിരുവല്ലത്താണ് അപകടം സംഭവിച്ചത്. മുഹമ്മദിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്. മുഹമ്മദായിരുന്നു സ്കൂട്ടര്‍ ഓടിച്ചിരുന്നത്.
also read: ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ അപകടം, 12കാരനായ മകന് ഓടിച്ച കാറിടിച്ച് പിതാവിന് ദാരുണാന്ത്യം
മുഹമ്മദ് പഠിക്കുന്ന കോവളത്തിന് അടുത്തുള്ള എസിഇ എന്‍ജിനീയറിങ് കോളജ് ബസിന്റെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. ഈ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ്.
മുഹമ്മദ് കോളജ് ബസിന്റെ പിന്നിലൂടെയായിരുന്നു സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഇടയ്ക്ക് വച്ച് സ്കൂള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ മുഹമ്മദ് ശ്രമിച്ചു. ഈസമയത്ത് എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു ബസില്‍ തട്ടി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
തുടര്‍ന്ന് സ്കൂള്‍ ബസിന്റെ അടിയിലേക്ക് മുഹമ്മദ് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓടിക്കൂടിയ നാട്ടുകാര്‍ മുഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post