ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു, റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ തലയിലൂടെ ബസ് കയറിറങ്ങി, വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, നടുക്കം

കൊല്ലം: വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം.

ഇന്ന് രാവിലെ 7.30നാണ് അപകടം സംഭവിച്ചത്. ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. നെട്ടേത്തറ എംസി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്.

also read: ക്യാംപസിന് പുറത്തുള്ളവരുമായി വാക്കേറ്റം, പഞ്ചാബി സര്‍വകലാശാല വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

കിളിമാനൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശിഖ. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്.

also read: ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചു; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

ഇടിയുടെ അഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു,

Exit mobile version