വ്യാജപേരില്‍ വിവാഹപ്പരസ്യം നല്‍കി യുവതികളെ കബളിപ്പിക്കുന്നത് പതിവ്, 52കാരനെ കൈയ്യോടെ പൊക്കി പോലീസ്!

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ കബളിപ്പിച്ച അമ്പത്തിരണ്ടുകാരനായ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മാധവി മന്ദിരത്തില്‍ ജയകൃഷ്ണന്‍. എ നായരിനെയാണ് പോലീസ് പിടികൂടിയത്.

വ്യാജപ്പേരില്‍ വിവാഹപ്പരസ്യം നല്‍കിയ ശേഷം, യുവതികളെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കുകയായിരുന്നു ഇയാള്‍. മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത.് വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത് ഇയാള്‍ അതുവഴി പെണ്‍കുട്ടികള്‍ക്ക് വിവാഹ താല്പര്യം അയയ്ക്കും.

also read: ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചു; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

തുടര്‍ന്ന് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ വാങ്ങി ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്യും. പരിചയപ്പെട്ടതിന് ശേഷം ഇങ്ങനെ പലരെയും ഇയാള്‍ വാഗ്ദാനങ്ങള്‍ നല്‍കി.

also read: പൊതുജനം നോക്കിനില്‍ക്കെ, നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ യുവാവിന്റെ ആക്രമണം; പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച് 20കാരന്‍

തുടര്‍ന്ന് ഇതിലൊരു പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിരവധി യുവതികളെയാണ് ഇയാള്‍ ഇതിനോടകം കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Exit mobile version