പത്തനംതിട്ട: രണ്ട് യുവതികള്‍ കനത്ത പോലീസ് സുരക്ഷയില്‍ സന്നിധാനത്തേക്ക്. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും കൊച്ചി സ്വദേശിനിയായ അക്ടിവിസ്റ്റുമാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 200ല്‍ അധികം പൊലീസാണ് ഇവര്‍ക്കൊപ്പമുളളത്.
തെലങ്കാനയിലെ മോജോ ടിവിയുടെ ലേഖികയാണ് കവിത. ഇവര്‍ക്കൊപ്പം മലയാളി ആക്ടിവിസ്റ്റായ യുവതിയും ഇരുമുടിക്കെട്ടുമായി മലകയറുന്നുവെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പോലീസാണ് സുരക്ഷ ഒരുക്കുന്നത്. ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത പോലീസിനെ സമീപിച്ചത്.
പൊലീസ് വേഷത്തില്‍ ഹെല്‍മറ്റ് അടക്കം ധരിച്ചാണ് ഇവരെ പൊലീസ് കൊണ്ടുപോകുന്നത്. ഇതുവരെ പ്രതിഷേധങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇന്നലെ വൈകിട്ടാണ് തെലങ്കാനയില്‍ നിന്ന് കവിതയും സഹപ്രവര്‍ത്തകനും പമ്പയിലെത്തിയത്. സന്നിധാനത്തേക്ക് എത്താനുള്ള ആഗ്രഹം അവര്‍ പൊലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കനത്ത സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post