മകളുടെ സന്തോഷത്തിനൊപ്പം മൂന്ന് കുടുംബങ്ങള്‍ക്കും സന്തോഷം പകര്‍ന്നു; മകളുടെ വിവാഹദിനത്തില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് ഭൂമിദാനം നല്‍കി പഞ്ചായത്തംഗം

മകളുടെ വിവാഹദിനത്തില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് ഭൂമിദാനം നല്‍കിയാണ് ബിജെപി പഞ്ചായത്തംഗമായ മൈലക്കര ആര്‍ വിജയന്‍ നന്മയുടെ പ്രതീകമായത്.

തിരുവനന്തപുരം: മകളുടെ സന്തോഷത്തിനൊപ്പം ഭൂരഹിതരായ മൂന്ന് കുടുംബങ്ങള്‍ക്കും സന്തോഷം പകര്‍ന്ന് ബിജെപി പഞ്ചായത്തംഗം. മകളുടെ വിവാഹദിനത്തില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് ഭൂമിദാനം നല്‍കിയാണ് ബിജെപി പഞ്ചായത്തംഗമായ മൈലക്കര ആര്‍ വിജയന്‍ നന്മയുടെ പ്രതീകമായത്.

കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ മൈലക്കര മഞ്ചാടിമൂട് വാര്‍ഡ് അംഗം മൈലക്കര ആര്‍ വിജയനും ഭാര്യ വെള്ളറട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ ആര്‍ ഹേമലതയുമാണ് പാവപ്പെട്ട കുടുംബങ്ങള്‍ കൈത്താങ്ങായി യാഥാര്‍ത്ഥ ജനസേവകരായി സമൂഹത്തിന് മാതൃകയായത്.

കള്ളിക്കാട് ഓഡിറ്റോറിയത്തില്‍ റിപ്പബ്ലിക്ക് ദിനത്തിലാണ് വിജയന്റേ ഹേമലതയും രണ്ടാമത്തെ മകള്‍ അശ്വനിയുടെ വിവാഹം നടന്നത്. മകള്‍ കതിര്‍മണ്ഡപത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ ഭൂമിയില്ലാത്ത മൂന്ന് പേരെ കണ്ടെത്തി വിജയന്‍ 10 സെന്റ് വസ്തു മൂന്ന് പേര്‍ക്കായി രജിസ്റ്റര്‍ ചെയ്തു നല്‍കുകയായിരുന്നു. കതിര്‍മണ്ഡപത്തില്‍ വെച്ചു തന്നെ ഭൂമിയുടെ രേഖകള്‍ അവര്‍ക്ക് കൈമാറുകയും ചെയ്തു.

Exit mobile version