മലക്കംപാറയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കും; വാഹന സൗകര്യം ഇല്ലാത്ത ഊരിലെ ജനങ്ങള്‍ക്ക് ആധുനിക സ്ട്രച്ചര്‍ വാങ്ങി നല്‍കി സുരേഷ് ഗോപി

മതിയായ റോഡ് സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടു പോകാന്‍ മുളയില്‍ തുണികെട്ടി ഉണ്ടാക്കിയ സ്ട്രച്ചറുകളാണ് ഉപയോഗിക്കുന്നത്.

suresh-gopi

തൃശൂര്‍: ഇനി മുളയില്‍ തുണികെട്ടി രോഗിയെ പൊക്കി എടുക്കേണ്ട, വാഹന സൗകര്യം ഇല്ലാത്ത ഊരിലെ ജനങ്ങള്‍ക്ക് ആധുനിക സ്ട്രച്ചര്‍ വാങ്ങി നല്‍കി നടന്‍ സുരേഷ് ഗോപി. വാഹന സൗകര്യങ്ങള്‍ ഇല്ലാത്ത ആതിരപ്പള്ളി വനവാസി ഊരുകളിലെ ജനങ്ങള്‍ക്കാണ് സുരേഷ് ഗോപി സഹായവുമായി എത്തിയത്.

അരകാപ്പ്, വീരന്‍കുടി, വെട്ടിവിട്ട കാട് ഊരുകളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആശുപത്രിയിലെത്തുക വളരെ പ്രയാസകരമാണ്. മതിയായ റോഡ് സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടു പോകാന്‍ മുളയില്‍ തുണികെട്ടി ഉണ്ടാക്കിയ സ്ട്രച്ചറുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായാണ് ആധുനിക സ്ട്രച്ചറുകള്‍ സുരേഷ് ഗോപി നല്‍കിയത്.

വനവാസി ക്ഷേമ പദ്ധതികള്‍ ഏറെയുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് അവ ലഭിക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് തന്റെ ശ്രമം എന്നും മലക്കംപാറയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കുമെന്നും ജനങ്ങള്‍ക്ക് സുരേഷ് ഗോപി ഉറപ്പ് നല്‍കി.

Exit mobile version