ഭാര്യയുമായി വഴക്ക്, ഭാര്യാവീട്ടിലെത്തിയ 39കാരനെ കമ്പി വടികൊണ്ട് തലക്കടിച്ച് കൊന്ന് പിതാവും സഹോദരനും, നടുക്കം

കൊച്ചി: കൊച്ചിയില്‍ യുവാവ് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞാറക്കല്‍ പൊലീസ് പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റാണ് യുവാവിന്റെ മരണം.വിനിമോളും ബിബിനും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു.

also read: ‘ദേവിയുടെ അടുത്തേക്ക് പോകാനായില്ല, 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖമുണ്ട്’; ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ അമല പോള്‍

വഴക്കിന് പിന്നാലെ ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു വിനിമോള്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ ബിബിന്‍ ഭാര്യ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് വിനിമോളുമായി വാക്കുതര്‍ക്കമായി. പിന്നാലെ ഭാര്യ വിനിമോള്‍, സഹോദരന്‍ വിഷ്ണു, അച്ഛന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു.

also read: വിദ്യാർത്ഥികൾ കയറാതിരിക്കാൻ സ്വകാര്യ ബസിന്റെ ധൃതി; സ്ത്രീ ബസിനടിയിലേക്ക് തെറിച്ചുവീണു! ജീവന് രക്ഷകരായത് വിദ്യാർത്ഥികളും

കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റിരുന്നു. ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം.

Exit mobile version