കോളേജ് പഠനത്തോടൊപ്പം യുപിഎസ്‌സിക്ക് എങ്ങനെ തയ്യാറെടുക്കാം? ഐ ലേണ്‍ ഐഎഎസ് അക്കാദമിയുടെ വെബിനാറില്‍ ജിആര്‍ ഗോകുല്‍ ഐഎഎസ്

തിരുവനന്തപുരം: യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കോളേജ് പഠനകാലം തന്നെ തിരഞ്ഞെടുക്കുന്നത് ഒരുപാട് ഗുണം ചെയ്യുമെന്ന് അനുഭവസ്ഥര്‍ പറയും. കരിയറിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും പഠനത്തോടുള്ള അഭിനിവേശം കൂടുതല്‍ ഉള്ള സമയവും ആയതുകൊണ്ട് തന്നെ ഡിഗ്രി പഠനത്തോടൊപ്പം തന്നെ യുപിഎസ്‌സി പരിശീലനം നടത്തുന്നതാണ് നല്ലത്.

ഇങ്ങനെ പഠനവും യുപിഎസ്‌സി പരിശീലനവും ഒരുമിച്ച് കൊണ്ട് പോവുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയാണ് ഐലേണ്‍ ഐഎഎസ് അക്കാദമി.

‘How to prepare for UPSC while in college’ എന്ന സെഷനില്‍ ഇക്കാര്യം വിശദമായി തന്നെ സംസാരിക്കാന്‍ എത്തുന്നത് വളരെ ചെറുപ്പത്തില്‍ തന്നെ സിവില്‍ സര്‍വീസസ് സ്വന്തമാക്കിയ ജിആര്‍ ഗോകുല്‍ ഐഎഎസ് ആണ്.

കോളേജ് പഠനത്തോടൊപ്പം തന്നെ പരിശീലനം നടത്തി സിവില്‍ സര്‍വീസസ് സ്വന്തമാക്കിയ യങ് ഐഎഎസ് ഓഫീസറാണ് ജിആര്‍ ഗോകുല്‍ ഐഎഎസ്. കോഴിക്കോട് എന്‍ഐടി കോളജിലെ പഠനകാലത്ത് തന്നെ തന്റെ സ്വപ്ന നേട്ടത്തിലേക്ക് എത്താന്‍ ജി ആര്‍ ഗോകുലിന് സാധിച്ചിരുന്നു. 2010-ല്‍ ആദ്യ ശ്രമത്തില്‍ തന്നെ 19ാം റാങ്കോടെയാണ് ഗോകുല്‍ ഐഎഎസ് നേടിയെടുത്തത്.

കോഴ്‌സ് എടുത്ത് കോളജില്‍ ചേര്‍ന്ന സമയത്ത് തന്നെ യുപിഎസ്‌സി പരിശീലനം ആരംഭിച്ചതാണ് ജി ആര്‍ ഗോകുലിന് സഹായകരമായത്. ഡിഗ്രി അവസാന വര്‍ഷ പരീക്ഷയോടൊപ്പം തന്നെ സിവില്‍ സര്‍വീസസ് നേട്ടവും അദ്ദേഹം കരസ്ഥമാക്കുകയായിരുന്നു. കോളേജ് കഴിഞ്ഞപാടെ മസൂറിയിലേക്ക് ട്രെയിനിങിന് വണ്ടി കയറാനും ഈ നേട്ടത്തോടെ ഗോകുലിന് സാധിച്ചു.

ALSO READ- ഐടി കരിയര്‍ ഉപേക്ഷിക്കാതെ യുപിഎസ്‌സി പരിശീലനം നേടാം, ഒന്നര വര്‍ഷം കൊണ്ട് ഐഎഎസ് സ്വന്തമാക്കാം! ടെക്‌നോപാര്‍ക്കില്‍ ഐലേണ്‍ അക്കാദമിയുടെ വര്‍ക്ക്‌ഷോപ്പ്

വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സിവില്‍ സര്‍വീസസ് നേടിയത് കരിയര്‍ ഗ്രോത്തിനും അദ്ദേഹത്തിന് തുണയായി. പിന്നീട് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് ബിരുദവും ഗോകുല്‍ സ്വന്തമാക്കി. ഇപ്പോള്‍ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി പഠനത്തിലാണ് ജിആര്‍ ഗോകുല്‍ ഐഎഎസ്.

ജിആര്‍ ഗോകുല്‍ ഐഎഎസിന്റെ നേട്ടം മാതൃകയാക്കി ഡിഗ്രി പഠനത്തോടൊപ്പം യുപിഎസ്‌സി പരിശീലനവും എങ്ങനെ സമാനമായി കൊണ്ടുപോകാമെന്ന് മനസിലാക്കാം. ജനുവരി ഇരുപതാം തീയതി വൈകുന്നേരം 7.30ന് ജിആര്‍ ഗോകുല്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമാകാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8089166792

വെബ്‌സൈറ്റ്: www.ilearnias.com

Exit mobile version