തിരുവനന്തപുരം: ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാര്യയ്‌ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും വിഎം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ലതയോടൊപ്പം ‘മാളികപ്പുറം’ കണ്ടു ചിത്രം നന്നായിരിക്കുന്നു..ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു’, വിഎം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് ‘മാളികപ്പുറത്തി’ന്റെ വിജയം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു. ‘മാളികപ്പുറത്തി’നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. വാക്കുകള്‍ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും നടന്‍ പറഞ്ഞു.
അയ്യപ്പനെ കാണാന്‍ പുറപ്പെട്ട കല്ലുവിന്റെ യാത്രയാണ് ചിത്രം പറയുന്നത്. ഡിസംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കളക്ഷനില്‍ മികച്ച നേട്ടവും ചിത്രം നേടിയിട്ടുണ്ട്.
Discussion about this post