വടിവാളും വളര്‍ത്തുനായയുമായി എത്തി, വീട് ഒഴിഞ്ഞു പോകണമെന്ന് യുവതിയെ ഭീഷണി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

കൊല്ലം: ആയുധങ്ങളും വളര്‍ത്തുനായയുമായി എത്തി യുവതിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. കൊല്ലം ചിതറയിലാണ് നടുക്കുന്ന സംഭവം. ചിതറ സ്വദേശി സജീവ് ആണ് അക്രമം നടത്തിയത്.

പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലാണ് ഇയാള്‍ വടിവാളും വളര്‍ത്തുനായയുമായി എത്തിയത്. തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും സജീവ്, സുപ്രഭയോട് ആവശ്യപ്പെട്ടു.

also read; ഐടി കരിയര്‍ ഉപേക്ഷിക്കാതെ യുപിഎസ്‌സി പരിശീലനം നേടാം, ഒന്നര വര്‍ഷം കൊണ്ട് ഐഎഎസ് സ്വന്തമാക്കാം! ടെക്‌നോപാര്‍ക്കില്‍ ഐലേണ്‍ അക്കാദമിയുടെ വര്‍ക്ക്‌ഷോപ്പ്

സുപ്രഭ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സജീവിനെ അനുനയിപ്പിച്ച് മടക്കി വിട്ടു. ശേഷം സ്‌റ്റേഷനിലേക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇതു കൂട്ടാക്കാതെ സജീവ് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.

also read: പാര്‍ട് ടൈം ആയി പഠിച്ച് ഒന്നര വര്‍ഷം കൊണ്ട് യുപിഎസ്‌സി കടമ്പ എങ്ങനെ കടക്കാം? ഐലേണ്‍ അക്കാദമിയുടെ വര്‍ക്ക്‌ഷോപ്പ്

ഇതിന് പിന്നാലെ ഗേറ്റ് പൂട്ടിയശേഷം സജീവ് നായ്ക്കളെ തുറന്നു വിടുകയായിരുന്നു. ഇതോടെ വീട്ടിനുള്ളില്‍ പൊലീസിന് കയറാന്‍ കഴിഞ്ഞില്ല. പൊലീസിന് സജീവിനെ പിടികൂടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

Exit mobile version