പിറന്നാള്‍ ദിനത്തില്‍ കോളജിലേയ്ക്കു പോകുന്നതിനിടെ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം, മരണവാര്‍ത്ത കേട്ട് തകര്‍ന്ന് ഉറ്റവരും സുഹൃത്തുക്കളും

കൊച്ചി: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. തേവര സ്വദേശിയായ പെരുമാനൂര്‍ കെ.ജെ. ആന്റണി റോഡില്‍ എബിന്‍ ജോയ് ആണ് മരിച്ചത്.

ജന്മദിനത്തില്‍ കോളജിലേയ്ക്കു പോകുന്നതിനിടെയാണ് എബിന്‍ ജോയ് വാഹനാപകടത്തില്‍പ്പെട്ടത്. ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിദ്യാര്‍ഥിയാണ് എബിന്‍ ജോയ്.

also read: കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണവും; ഇത്തവണ കഴിയുമോയെന്ന് പരിശോധിക്കും; മന്ത്രി ശിവന്‍കുട്ടി

എബിന്‍ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ഹാന്‍ഡില്‍ മറ്റൊരു വാഹനത്തില്‍ തട്ടി നിയന്ത്രണം വിട്ട് ബസിന് അടിയിലേയ്ക്കു വീഴുകയായിരുന്നു. ഇടക്കൊച്ചിയില്‍ അക്വിനാസ് കോളജിനു സമീപത്തു വച്ചാണ് അപകടം.

also read: കൊല്ലത്തെ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്ന് ഷെഫ് സുരേഷ് പിള്ള

അക്വിനാസ് കോളജില്‍ എംഎസ്സി ബയോടെക്‌നോളജി വിദ്യാര്‍ഥിയാണ് എബിന്‍ ജോയ്. എബിന്റെ മരണവാര്‍ത്ത കേട്ട് തകര്‍ന്നിരിക്കുകയാണ് ഉറ്റവരും സുഹൃത്തുക്കളും അധ്യാപകരും.

ദാരുണ സംഭവം.

Exit mobile version