കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; സബ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിന് ഇനി വീട്ടിലിരിക്കാം

കട്ടപ്പന: സ്ഥിരമായി കൈക്കൂലി വാങ്ങിക്കുന്നു എന്ന പരാതി ഉയര്‍ന്ന സബ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് എസ് കനകരാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ സബ് രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അധിക പണം ഓഫീസില്‍ നിന്നും കണ്ടെടുത്തതിന് പിന്നാലെയാണ് നടപടി.

also read- പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; അനസ്‌തേഷ്യ കൂടിയതെന്ന് അധികൃതര്‍; ഓപ്പറേഷന്‍ നടത്തിയത് വിദ്യാര്‍ത്ഥികളെന്ന് കുടുംബം

പേഴ്‌സനല്‍ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ തുകയാണ് പരിശോധനയില്‍ കണ്ടെത്തിയത്. അന്ന് 3470 രൂപയാണ് കനകരാജില്‍നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്.

Exit mobile version