കോഴിക്കോട്: വിവാദമായ കോഴിക്കോട് കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണം കവര്‍ന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എംപി റിജില്‍ ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവാക്കിയതായി കണ്ടെത്തല്‍. കൂടാതെ ഓഹരികളിലും പണം നിക്ഷേപിച്ചു. 8 കോടിയോളം രൂപയാണ് ഇത്തരത്തില്‍ ഇയാള്‍ ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തിയത്.
ബാങ്കിന്റെ സീനിയര്‍ മാനേജരായിരുന്ന എംപി റിജില്‍ അധികാരം ദുര്വിനിയോഗിച്ചെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്രമക്കേട് പുറത്താകാതിരിക്കാന്‍ ബാങ്ക് രേഖകളില്‍ കൃത്രിമം കാണിച്ചതായും പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കോര്‍പറേഷന്റെ അക്കൗണ്ടിലെ പണം റിജിലിന്റെ അച്ഛന്റെ അക്കൗണ്ടിലേക്കാണ് ആദ്യം മാറ്റിയത്, പിന്നീട് ചെറിയ തുകകളായി മാറ്റി റിജിലിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഈ അക്കൗണ്ടില്‍ നിന്നാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി പണം ചെലവഴിച്ചത്. കോര്‍പറേഷന്റെ അക്കൗണ്ടിലെ പണം ഇയാള്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് മാറ്റുമ്പോള്‍ കൃത്രിമം കാണിച്ചിരുന്നു. അച്ഛന്റെ അക്കൗണ്ടിലേക്ക് പണം എവിടെനിന്ന് വന്നു എന്നു രേഖപ്പെടുത്തേണ്ട ഭാഗം ഒഴിച്ചിട്ടിരുന്നു. സീനിയര്‍ മാനേജര്‍ക്ക് മാത്രമുള്ള അധികാരമാണ് ഇയാള്‍ ദുര്‍വിനിയോഗിച്ചത്. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
Discussion about this post