കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ സഹോദരങ്ങളെ മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല; സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും പോലീസിന്റെ കള്ളക്കളി

കൊല്ലം: പോലീസ് സ്‌റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിനെ സംരക്ഷിച്ച് സേനയുടെ അന്വേഷണ റിപ്പോര്‍ട്ട്. കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദന കേസിലാണ് മര്‍ദ്ദിച്ച പോലീസുകാരനെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കിളിക്കൊല്ലൂരില്‍ സഹോദരങ്ങള്‍ക്ക് മര്‍ദനമേറ്റെന്ന് സ്ഥിരീകരിക്കുന്നുണ്ട് റിപ്പോര്‍ട്ടില്‍. എന്നാല്‍ മര്‍ദിച്ചതാരാണ് എന്നതിന് തെളിവില്ലെന്നാണ് ഇവരുടെ വിചിത്രവാദം.

also read- ‘കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രം’ വിമർശനങ്ങളിൽ ഗൗരി കൃഷ്ണൻ

പോലീസ് മര്‍ദിച്ചെന്ന വിഷ്ണുവിന്റെയും വിഘ്‌നേഷിന്റെയും മൊഴിക്ക് തെളിവില്ലെന്നും മനുഷ്യാവകാശ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഇവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പോലീസ് തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നത്. ഇത് സകലരും കാണുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ കള്ളക്കളി.

Exit mobile version