മസ്തിഷ്‌കാഘാതം സംഭവിച്ച് മരണം; റിയാദില്‍ നിന്നും പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: മസ്തിഷ്‌കാഘാതം മൂലം മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹാഇല്‍ കിങ് ഖാലിദ് ആശുപത്രിയില്‍ മരിച്ച പള്ളിമുക്ക് സ്വദേശി അബു സാലിഹ് താജുദ്ദീന്റെ (56) മൃതദേഹമാണ് ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്.

സ്വകാര്യ കുടിവെള്ള കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്ന അബു സാലിഹ് താജുദ്ദീന്‍ ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് ഹാഇല്‍ നവോദയ പ്രവര്‍ത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

നവോദയ രക്ഷാധികാരി സുനില്‍ മാട്ടൂല്‍, രക്ഷാധികാര സമിതി അംഗം അബൂബക്കര്‍ ചെറായി, സിറ്റി യൂനിറ്റ് പ്രസിഡന്റ് നിസാര്‍ പള്ളിമുക്ക്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷഹന്‍ഷാ റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡ് മാര്‍ഗം റിയാദിലെത്തിച്ച മൃതദേഹം എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

ബന്ധുക്കളോടൊപ്പം പള്ളിമുക്ക് ഡിവൈഎഫ്‌ഐ എന്‍എസ് യൂനിറ്റ് പ്രസിഡന്റ് മുഹ്‌സിന്‍, സുല്‍ഫിക്കര്‍ നടയട, സിയാദ് പള്ളിമുക്ക് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ALSO READ- പതിനഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും അച്ഛനായി; നടന്‍ നരേനും മഞ്ജുവിനും ആണ്‍കുഞ്ഞ് പിറന്നു

എം നൗഷാദ് എംഎല്‍എ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സജീവ്, എം. നസീമ എന്നിവരടക്കം നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. റഹ്‌മത്ത് ബീവിയാണ് ഭാര്യ, ഫരീദാ, അഫ്‌നാ, ആസിയാ എന്നിവര്‍ മക്കളാണ്.

Exit mobile version