എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് വിഴുങ്ങി; ഓടിരക്ഷപ്പെട്ട യുവാവിനെ സാഹസികമായി പിടികൂടി, ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്തു

ഏറ്റുമാനൂർ : എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് വിഴുങ്ങിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്തു. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ 35കാരനായ ലിജുമോൻ ജോസഫ് ആണ് എക്‌സൈസിന്റെ പിടിയിലായത്. കോട്ടയം സംക്രാന്തി-പേരൂർ റോഡിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്.

മഴവില്ലഴകില്‍ സമ്പൂര്‍ണ ആധിപത്യം! കോസ്റ്ററിക്കയെ സെവന്‍അപ്പ് കുടിപ്പിച്ച് സ്‌പെയിന്‍; പന്ത് തൊടാനാകാതെ എതിരാളികള്‍

ഏറ്റുമാനൂർ എക്സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ മാമ്മൂട് കവലയിൽ വെച്ച് ഇയാളെ കണ്ടതിനെ തുടർന്ന് ചോദ്യംചെയ്തു. ദേഹപരിശോധന ഭയന്ന് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. എക്സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവുപൊതി വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ ഇത് പുറത്തെടുക്കാൻ എക്സൈസ് സംഘം ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.

ഇതിനിടെ കഞ്ചാവുപൊതി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അടക്കമുള്ള അസ്വസ്ഥത കാണിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുക്കുകയായിരുന്നു. ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളുടെ കൈയിൽനിന്നു പിടിച്ചെടുത്തതായി എക്സൈസ് സംഘം പറഞ്ഞു.

Exit mobile version