ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരു മരണം, അപകടവാര്‍ത്ത കേട്ട് നടുങ്ങി നാട്

വയനാട്: വയനാട്ടില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ ആണ് അപകടം സംഭവിച്ചത്. വെണ്ണിയോട് സ്വദേശി ജയന്‍ ആണ് മരിച്ചത്.

ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു.

also read: പഴനിയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍, ആത്മഹത്യാക്കുറിപ്പില്‍ ഏഴുപേരുടെ പേരുകള്‍

ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

Exit mobile version