ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനം പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തി; അസഭ്യ വര്‍ഷം നടത്തി; യുവാവ് പിടിയില്‍; വധശ്രമത്തിന് കേസ്

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ വാഹനം പിന്തുടര്‍ന്നത്തി തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞ കേസില്‍ പ്രതി പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ഡിജോയാണ് പിടിയിലായത്. മദ്യ ലഹരിയിലെത്തിയ ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തിന് കുറുകെ വന്ന് അസഭ്യം പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡിജോയെ തടയാന്‍ ശ്രമിച്ച ചീഫ് ജസ്റ്റിസിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

also read- ‘പോര്‍ക്കളങ്ങളിലെ വിജയി’, ഖത്തര്‍ ലോകകപ്പ് ബ്രാന്‍ഡ് അംബാസഡര്‍ ഗാനിം അല്‍മുഫ്താഹിന് ഒപ്പം നിലത്തിരുന്ന് മോര്‍ഗന്‍ ഫ്രീമാന്‍; ഏറ്റെടുത്ത് ലോകം!

ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്ന ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വാഹനത്തേയും പൈലറ്റ് വാഹനത്തേയും രാത്രി 11 മണിയോടെ ഗോശ്രീ പാലത്തിന് സമീപത്തുവെച്ചാണ് ഡിജോ തടഞ്ഞു നിര്‍ത്തിയത്.

ചേരാനല്ലൂര്‍ മുതല്‍ ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ പിന്തുടര്‍ന്നിരുന്നു. കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായ ഡിജോ മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്. ഡിജോയുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version