തൃക്കാക്കര കൂട്ടബലാത്സംഗ കേസ്; പ്രതി ഇൻസ്‌പെക്ടർ പിആർ സുനുവിന് സസ്‌പെൻഷൻ അല്ല, പിരിച്ചു വിടും! നടപടികൾ ആരംഭിച്ചു

കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ പിആർ സുനുവിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. സ്ത്രീപീഡനക്കേസുകളിൽ പലവട്ടം പ്രതി ചേർക്കപ്പെട്ട സുനു സർവ്വീസിൽ തുടരുന്നത് പോലീസ് സേനയ്ക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടാനുള്ള നീക്കങ്ങൾ നടത്തി വരുന്നത്.

ഇഷ്ടതൊഴില്‍ ക്ഷേത്രങ്ങളില്‍ മോഷണം, തൊഴാനെത്തിയ യുവതിയുടെ മാല പൊട്ടിച്ചതിന് പിന്നാലെ പിടിയില്‍

ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.ഐ ആയിരുന്ന സുനുവിനെ ആദ്യ ഘട്ട നടപടിയെന്ന നിലയിലാണ് സസ്‌പെൻഡ് ചെയ്തത്. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ മൂന്നാം പ്രതിയാണ് പി.ആർ.സുനു. മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവുകൾ ലഭിയ്ക്കാത്ത സാഹചര്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തൃക്കാക്കരയിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി ആർ സുനു. കേസിൽ അഞ്ചു പേർ കസ്റ്റഡിയിലുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് ഒന്നാം പ്രതി.

വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും സിഐ സുനു മൂന്നാം പ്രതിയുമാണ്. സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് പീഡന പരാതി നൽകിയത്. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.

Exit mobile version