17കാരിയെ പീഡിപ്പിച്ചതിന് ജയിലില്‍, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ 14കാരിയെ പീഡിപ്പിച്ചു, യുവാവ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. ഇരുപത്തിയൊന്നുകാരന് ഏനാദിമംഗലം ചാങ്കൂര്‍ സ്വദേശി അജിത്താണ് പോക്സോ കേസില്‍ വീണ്ടും അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റ്ഗ്രാം വഴിയാണ് യുവാവ് പതിനാലുകാരിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് അടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡനത്തിനിരയാക്കി.

also read: പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. പീഡന വിവരം പുറത്തുപറയരുതെന്നും പറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

also read: സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന അപേക്ഷ തള്ളിയത് മുതല്‍ വിഷമത്തില്‍, ജോലി ഭാരം സഹിക്കാനാവാതെ അധ്യാപിക ജീവനൊടുക്കി

കൂടാതെ പീഡന ദൃശ്യങ്ങള്‍ കാണിച്ച് കുട്ടിയുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു. കുട്ടിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

Exit mobile version