ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പിന്നാലെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ നിരന്തരം ഭീഷണി, യുവാവ് അറസ്റ്റില്‍

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടയം ജില്ലയിലാണ് സംഭവം. ഇലഞ്ഞി വേലംപറമ്പ് വീട്ടില്‍ അജയ് ജോര്‍ജാണ്(21) പിടിയിലായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അജയ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് യുവാവ് സ്ഥിരമായി പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്താന്‍ തുടങ്ങി. ഇത് പിന്നീട് ഭീഷണിയായി മാറുകയായിരുന്നു. നിരന്തരം നഗ്ന ചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

also read: കൊച്ചി ബാറില്‍ നിന്നും വീട്ടിലെത്തിക്കാനായി കാറില്‍ കയറ്റി; 45 മിനിറ്റോളം നഗരത്തില്‍ കറങ്ങി കൂട്ടബലാത്സംഗം; രാജസ്ഥാന്‍ സ്വദേശിനി കാറില്‍ കയറിയില്ല, പ്രതികളുടേത് വ്യാജരേഖ

ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വെളളൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജോര്‍ജ് പിടിയിലാവുകയായിരുന്നു. അറസ്റ്റിലായ യുവാവിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

also read: പിതാവ് കിം ജോങ് ഉന്നിന്റെ കൈപിടിച്ച് ലോകത്തിന് മുഖം കൊടുത്ത് മകൾ; ആദ്യമായി ചിത്രം പുറത്ത്

തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ ശരണ്യ എസ് ദേവന്‍, വിജയപ്രസാദ് എംഎല്‍, എഎസ്ഐമാരായ രാംദാസ് കെ റ്റി, സിന്ധു കെ ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Exit mobile version