സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണം; കാവ്യയെ ഇടിച്ച് തെറിപ്പിച്ച വിഷ്ണു പിടിയില്‍, അപകടത്തിലേക്ക് നയിച്ചത് അലക്ഷ്യമായ ഡ്രൈവിങ്

തൃപ്പൂണിത്തുറ : കൊച്ചിയില്‍ സ്‌കൂട്ടര്‍ യാത്രിക ബൈക്കിടിച്ച് മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം സിദ്ധാര്‍ഥം വീട്ടില്‍ സുബിന്റെ ഭാര്യ കാവ്യ(26)യാണു മരിച്ചത്.

സംഭവത്തില്‍ ആമ്പല്ലൂര്‍ കൊല്ലംപറമ്പ് വീട്ടില്‍ വിഷ്ണു (29), ബസ് ഡ്രൈവര്‍ കാഞ്ഞിരമറ്റം മുലതക്കുഴിയില്‍ സുജിത്ത് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.30ന് എസ്എന്‍ ജംക്ഷനു സമീപമുള്ള അലയന്‍സ് ജംക്ഷനിലായിരുന്നു അപകടം.

also read: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരണം: പ്രിയയുടെ സഹോദരന് സര്‍ക്കാര്‍ ജോലിയും വീടും; ആശ്വാസം പകര്‍ന്ന് സ്റ്റാലിന്‍

അലക്ഷ്യമായി യൂ ടേണ്‍ എടുത്തതാണ് അപകടത്തിന് കാരണം. യുവതിയുടെ സ്‌കൂട്ടറിന്റെ ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രികന്‍ വിഷ്ണു അലക്ഷ്യമായി യു ടേണ്‍ എടുക്കുകയായിരുന്നു. ബൈക്കില്‍ തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റിയതോടെ യുവതി പിന്നാലെ വന്ന ബസിനടിയിലേക്കു വീഴുകയായിരുന്നു.

also read: കോഴിയാക്കരുത് പ്ലീസ്, എനിക്ക് ഐശ്വര്യ ലക്ഷ്മിയോട് ക്രഷ് തോന്നുന്നു, എന്നെയും ഇഷ്ടപ്പെടുകയാണെങ്കില്‍ വിവാഹം കഴിക്കും, സന്തോഷ് വര്‍ക്കി പറയുന്നു

അപകടം ഉണ്ടാക്കിയ വിഷ്ണു ബൈക്ക് നിര്‍ത്താതെ പോയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ കാവ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ ജീവനക്കാരിയാണ് കാവ്യ. രാവിലെ ജോലിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം.

Exit mobile version