കാവ്യയുടെ മരണം; അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയ ബൈക്ക് യാത്രികൻ അറസ്റ്റിൽ, വിഷ്ണു മുൻപൊരു സൈക്കിൾ യാത്രികന്റെയും മരണത്തിന് ഉത്തരവാദി!

തൃപ്പൂണിത്തുറ: അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കി ഒരു സ്‌കൂട്ടർ യാത്രികയുടെ ജീവൻ എടുത്ത സംഭവത്തിൽ ബൈക്ക് യാത്രികൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം ആമ്പല്ലൂർ കൊല്ലംപറമ്പിൽ 29കാരൻ കെ.എൻ. വിഷ്ണുവാണ് പിടിയിലായത്. കൂടാതെ യുവതിയുടെ ശരീരത്തിലൂടെ കയറിയറങ്ങിയ സ്വകാര്യ ബസിന്റെ ഡ്രൈവർ കാഞ്ഞിരമറ്റം ആമ്പല്ലൂർ മുതലക്കുഴിയിൽ 38കാരനായ സുജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ടുപേരെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

അനാഥരും അഗതികളുമല്ല: ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് അത്യാധുനിക സ്‌നേഹഭവനം സമ്മാനിച്ച് എംഎ യൂസഫലി

ഇന്നലെ രാവിലെ 9.30ഓടെയാണ് ദാരുണമായ അപകടം നടന്നത്. പിറവം എക്സൈസ് കടവിന് സമീപം ചാരച്ചാട്ട് പഴിപ്പറമ്പിൽ (സിദ്ധാർത്ഥം നടക്കാവ്, ഉദയംപേരൂർ) സിബിന്റെ ഭാര്യ കാവ്യ (30) ആണ് തൃപ്പൂണിത്തുറ എസ്.എൻ. ജങ്ഷനു സമീപം അലയൻസ് ജങ്ഷനിലുണ്ടായ അപകടത്തിൽ മരിച്ചത്. പാലാരിവട്ടത്ത് സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യുട്ടീവായിരുന്നു കാവ്യ. ജോലിക്ക് പോകവെയാണ് അപകടമുണ്ടായത്.

അപകടത്തിന് ശേഷം ബൈക്ക് യാത്രികൻ വിഷ്ണു സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കാവ്യയുടെ മരണത്തിന് മുൻപേ ഒരു സൈക്കിൾ യാത്രികന്റെയും ജീവൻ പൊലിയാൻ ഇടയാക്കിയ അപകടത്തിനും വിഷ്ണു ഉത്തരവാദിയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് വർഷം മുൻപ് ഉദയംപേരൂർ കണ്ടനാട് ഭാഗത്ത് വെച്ചാണ് സൈക്കിൾ യാത്രികന്റെ ജീവൻ പൊലിയാൻ ഇടയാക്കിയ സംഭവമുണ്ടായത്.

കാവ്യയുടെ പുറകിലായി വന്ന ബൈക്ക് യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുത്തതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. പെട്ടെന്ന് തിരിഞ്ഞ ബൈക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ എത്തിയ ബസ് ശരീരത്തിലൂടെ കയറുകയായിരുന്നു.

ഉടനടി ആശുപത്രിയിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും യാത്രാമധ്യേ കാവ്യ മരണപ്പെടുകയായിരുന്നു. കാവ്യയുടെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സിദ്ധാർത്ഥ് മകനാണ്. സംസ്‌കാരം വെള്ളിയാഴ്ച 11-ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ വെച്ച് നടത്തും.

Exit mobile version