പിറകിലൂടെ പാഞ്ഞെത്തിയ ബൈക്ക് പൊടുന്നനെ യൂ ടേൺ എടുത്തു; ജീവൻ നഷ്ടമായത് സ്‌കൂട്ടർ യാത്രികയ്ക്ക്! കാവ്യയുടെ വിയോഗം ഞെട്ടിക്കുന്നത്

കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് ആയ കാവ്യ ധനേഷ് ആണ് ദാരുണമായി മരണപ്പെട്ടത്. രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽ വെച്ചായിരുന്നു നടുക്കിയ അപകടമുണ്ടായത്.

ആരോഗ്യവാനായി ഉമ്മന്‍ ചാണ്ടി: ജര്‍മ്മനിയിലെ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയെത്തി

യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുത്തതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. പെട്ടെന്ന് തിരിഞ്ഞ ബൈക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ എത്തിയ ബസ് ശരീരത്തിലൂടെ കയറുകയായിരുന്നു.

ഉടനടി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ കാവ്യ മരണപ്പെടുകയായിരുന്നു. അതേസമയം, അപകടം ഉണ്ടാക്കിയ ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version