നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞുവീണു, തൊഴിലാളിയുടെ നെഞ്ചോളം മണ്ണിനടിയില്‍, ഒടുവില്‍ രക്ഷ

കോട്ടയം: നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് കുടുങ്ങിയയാളെ രക്ഷപെടുത്തി. കോട്ടയം ജില്ലയിലെ മറിയപ്പള്ളിയിലാണ് സംഭവം. അതിഥിത്തൊഴിലാളി സുശാന്താണ് മണ്ണിനടിയില്‍ കുടുങ്ങിയത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. നിര്‍മ്മാണ ജോലിക്കിടെ തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സുശാന്തിന്റെ നെഞ്ചിന് താഴെയുള്ള ഭാഗം മണ്ണിനടിയില്‍പ്പെട്ടിരുന്നു.

also read: ട്രക്കിങിനിടെ കാല്‍ വഴുതി 150 അടി താഴ്ചയിലേക്ക് വീണു, ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച്; ടിം കുക്ക് നന്ദി അറിയിച്ച് 17കാരന്‍

അഗ്‌നിശമന സേന- പൊലീസ് അംഗങ്ങളുടെ മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനായത്. ഇയാളെ ആശുപത്രിയിലെത്തിച്ചു.

Exit mobile version