ക്ഷേത്രത്തിന്റെ ആകൃതി, മുകളില്‍ ഹനുമാന്റെ ചിത്രവും കാവിക്കൊടിയും, പിറന്നാള്‍ കേക്ക് മുറിച്ച് പുലിവാല് പിടിച്ച് കമല്‍നാഥ്, ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ബിജെപി

മധ്യപ്രദേശ്; പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. കേക്ക് ക്ഷേത്രത്തിന്റെ രൂപത്തിലായിരുന്നുവെന്നും അത് മുറിച്ചത് മതനിന്ദയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി.

കമല്‍നാഥ് ജന്മദിനത്തില്‍ മുറിച്ച കേക്കിനു മുകളില്‍ ഒരു ഹനുമാന്‍ രൂപവും കാവിക്കൊടിയും ഉണ്ടായിരുന്നു. ഇത് ബിജെപിയെ ക്ഷുഭിതരാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് ചിന്ദ്വാരയിലെ കമല്‍ നാഥിന്റെ വസതിയിലായിരുന്നു പിറന്നാള്‍ ആഘോഷം.

also read; പ്രായം 90 പിന്നിട്ടു, വിശ്രമിക്കണമെന്ന മക്കളുടെ ഉപദേശത്തിനും വഴങ്ങില്ല; പാട്ടുപാടിയും കളിപറഞ്ഞും സുന്ദരി മുത്തശ്ശിയുടെ ലോട്ടറി വിൽപ്പന

ഹനുമാന്റെ ചിത്രവും കാവി പതാകയുമുള്ള ക്ഷേത്രാകൃതിയിലുള്ള കേക്ക് കമല്‍നാഥ് മുറിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. അതേസമയം കമല്‍നാഥിന്റെ ജന്മദിനം മുന്‍കൂട്ടി ആഘോഷിക്കാന്‍ ആഗ്രഹിച്ച ചിന്ദ്വാരയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികളാണ് കേക്ക് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് ബിജെപിക്ക് മറുപടി നല്‍കി.

also read; ചികിത്സയ്ക്ക് പോയ യുവതിയുടെ രണ്ട് വൃക്കയും ‘മോഷ്ടിച്ചു’; ഡോക്ടർ ഒളിവിൽ, ക്ലിനിക്ക് ഉടമ അറസ്റ്റിൽ! സുനിതാ ദേവി ജീവൻ നിലനിർത്തുന്നത് ഡയാലിസിലൂടെ

കൂടാതെ കമല്‍നാഥ് നിര്‍മ്മിച്ച 121 അടി ഹനുമാന്‍ മന്ദിറിന്റെ ആകൃതിയിലാണ് കേക്കെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം, വളരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ ഈ വിഷയത്തോട് പ്രതികരിച്ചത്.

‘മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമല്‍നാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി.കോണ്‍ഗ്രസിന് ദൈവത്തോട് ഭക്തി ഇല്ല. കേക്കില്‍ ഹനുമാന്റെ ഛായാചിത്രം ഉണ്ടാക്കി മുറിക്കുന്നത് ഹിന്ദുമതത്തിനും സനാതന പാരമ്പര്യത്തിനും അപമാനമാണ്, സമൂഹം ഇത് അംഗീകരിക്കില്ല.കമല്‍ നാഥും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വ്യാജ ഭക്തരാണ്. അവര്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല” എന്നും ചൗഹാന്‍ പറഞ്ഞു.

Exit mobile version