സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ ഒളിവില്‍, പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. കോന്നി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തേക്കു തോട് സ്വദേശി ബിനുകുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട എ ആര്‍ ക്യാമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനു കുമാര്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്നു .

also read: തനിക്ക് അറിയുക പോലുമില്ലാത്ത ഒരാൾക്ക് പഠിക്കാനും കളിക്കാനും വേണ്ടി സമ്മാനം നൽകാനുള്ള ഈ കൊച്ചു മനസ്സ് അത്ഭുതപ്പെടുത്തി; 3-ാം ക്ലാസുകാരൻ നിഥിന്റെ നന്മയെ കുറിച്ച് കളക്ടറുടെ കുറിപ്പ്

ഇന്ന് രാവിലെ എ ആര്‍ ക്യാമ്പിലെ ബാരക്കിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിമൂന്ന് ലക്ഷം രൂപയും കാറും യുവതിയില്‍ നിന്നും തട്ടിയെടുത്തു എന്ന പരാതിയില്‍ റാന്നി പൊലീസ് ബിനുകുമാറിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.

also read: സര്‍ക്കാര്‍ കൈത്താങ്ങായി; പൊന്നാനിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും ആദ്യത്തെ ഡോക്ടറായി സുല്‍ഫത്ത്

ഇതേ തുടര്‍ന്ന് ഇയാള്‍ ജോലിക്ക് ഹാജരാകാതെ നില്‍ക്കുകയായിരുന്നു. ഇതിനിടെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version