ബസ്സില്‍ വെച്ച് വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇറങ്ങിയോടി, 34കാരന്‍ ഒടുവില്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. മുപ്പത്തിനാലുകാരനായ മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് പൗലോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മാവേലിക്കരയില്‍ നിന്നാണ് പിടികൂടിയത്. കായംകുളത്ത് നിന്ന് താമരകുളത്തേക്ക് പോകുകയായിരുന്ന ബസിലെ കണ്ടക്ടറായ സ്ത്രീയ്ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു.

also read: ഉന്മേഷത്തോടെ ഉമ്മന്‍ചാണ്ടി: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രങ്ങള്‍ പുറത്ത്

തുടര്‍ന്ന് കണ്ടക്ടര്‍ ബഹളം വെച്ചു. ഇതോടെ ബസ്സിലെ മറ്റു യാത്രക്കാര്‍ കാര്യം അന്വേഷിക്കുകയും ചെയ്തു. അതിനിടെ പ്രതി ബസ്സില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇയാള്‍ സ്ത്രീകള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പതിവായിരുന്നു.

also read; ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി: കുട്ടികളെത്തിയത് ബന്ധുവീട്ടില്‍

മുമ്പും സത്രീകളോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

Exit mobile version