ഉന്മേഷത്തോടെ ഉമ്മന്‍ചാണ്ടി: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രങ്ങള്‍ പുറത്ത്

ബര്‍ലിന്‍: ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഉഷാറായി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് കുടുംബം.

ഇന്ന് രാവിലെ ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ പര്‍വതാനേനി ഹരീഷ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഷാഫി പറമ്പില്‍ എംഎല്‍എയും ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു. ഒരാഴ്ചത്തെ പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദേശിച്ചിരുന്നത്.

Read Also: ‘ദ് മിര്‍സ മാലിക് ഷോ’യുമായി സാനിയയും ഷുഹൈബും: സന്തോഷമായെന്ന് ആരാധകലോകം

നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ആലുവ പാലസില്‍ വിശ്രമത്തിലായിരുന്ന ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് പുതുപ്പള്ളി വീട്ടിലേക്കും പോയിരുന്നു.

നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതുപ്പള്ളിയിലെ നാട്ടുകാര്‍ ആകെ വിഷമത്തിലായിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസം നില്‍ക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു

Exit mobile version