പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് വിനോദിനെതിരെ പോലീസ് കേസെടുത്തത്.

suspended

കോഴിക്കോട്: കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറല്‍ എസ് പി നടപടിയെടുത്തത്.

നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കിയെന്നും റൂറല്‍ എസ്പിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് വിനോദിനെതിരെ പോലീസ് കേസെടുത്തത്.

also read; നാട്ടുകാരായാല്‍ ഇങ്ങനെ വേണം…! അഗതി മന്ദിരത്തില്‍ കഴിയുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് നാട്ടുകാരുടെ കാരുണ്യത്തില്‍ വിവാഹം

കുട്ടികളുടെ അമ്മയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമാസത്തിലേറെയായി അവധിലായിരുന്ന വിനോദ് കുമാര്‍ ഒളിവിലാണ്.

അതേസമയം, എറണാകുളം സ്വദേശിനിയായ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കസ്റ്റഡിയിലുള്ള പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സുനുവിന്റെ അറസ്റ്റു വൈകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. പരാതിക്കാരിയുടെ പരാതിയിലെ ചില വിവരങ്ങളില്‍ വ്യക്തത വരാനുള്ളതിനാലാണ് അറസ്റ്റു വൈകുന്നത്.

Exit mobile version