കോട്ടയം: കോട്ടയം മാങ്ങാനത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായി. ഒമ്പത് പെണ്‍കുട്ടികളെയാണ് കാണാതായത്. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായതെന്ന് പോലീസ് അറിയിച്ചു.
രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. 12-ഓളം പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരിലെ ഒമ്പത് പേരാണ് ഇവിടെനിന്ന് കടന്നുകളഞ്ഞത്.
പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന ഇരകളായ പെണ്‍കുട്ടികളാണ് ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളില്‍ മിക്കവരും. മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഈ സ്വകാര്യ ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്.
also read- വര്‍ധിപ്പിക്കുക ഏഴു മുതല്‍ എട്ടു രൂപ വരെ, കേരളത്തില്‍ വീണ്ടും മില്‍മ പാലിന്റെ വില ഉയരും
അതേസമയം, കഴിഞ്ഞ കുറച്ചുനാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായി വിവരമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണവും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.
Discussion about this post