സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, 30 കുട്ടികള്‍ക്ക് പരിക്ക്, നടുക്കം

കണ്ണൂര്‍ : സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കണ്ണൂരിലാണ് നടുക്കുന്ന സംഭവം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്‌കൂളിന്റെ വാന്‍ ആണ് മറിഞ്ഞത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.

കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വാന്‍ അപകടത്തില്‍ പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. അപകട സമയത്ത് വാഹനത്തില്‍ മുപ്പത്തിനാല് കുട്ടികളാണ് ഉണ്ടായിരുന്നത്.

also read: നമുക്ക് കള്ള് കുടിക്കാന്‍ പോകാം; ഒട്ടോയില്‍ കയറിയ യാത്രക്കാരിയോട് അശ്ലീല ചുവയോടെ സംസാരിച്ചു, കയ്യില്‍ കയറി പിടിച്ചു; പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്, ഡ്രൈവര്‍ അറസ്റ്റില്‍

ഇതില്‍ 30 കുട്ടികള്‍ക്ക് ചെറിയ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇവര്‍ ഇപ്പോള്‍ ആശുപത്രി വിട്ടു.

also read: നെറ്റിയില്‍ പൊട്ട് ഇല്ലെങ്കില്‍ സംസാരിക്കില്ല; സംഭാജി ഭിഡെയുടെ കാല്‍തൊട്ടു നമസ്‌കരിച്ച സുധാ മൂര്‍ത്തിയ്‌ക്കെതിരെ വിമര്‍ശനം

വാന്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

Exit mobile version