പത്തനംതിട്ട: ശബരിവിഷയത്തില് ഇന്നലെ ആക്രമണം ഉണ്ടാക്കിയത് ഭക്തരല്ല, സര്‍ക്കാരാണെന്ന് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്
താന്‍ പ്രതിനിദാനം ചെയ്യുന്ന ശബരിമല സംരക്ഷണ സമിതി ഒരു ആക്രമണവും നടത്തിയിട്ടില്ല. ഇനി നടത്തുന്നില്ല. അക്രമം നടത്തിയത് സര്‍ക്കാരാണ്. ദേവസം ബോര്‍ഡും സര്‍ക്കാരും ഭക്തര്‍ക്കൊപ്പമല്ല നിലനില്‍ക്കുന്നതെന്നും പ്രയാര്‍ പറഞ്ഞു.
സുപ്രീംകോടതി പറഞ്ഞിട്ടില്ല വിധി ഇത്ര ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്ന്. പിന്നെ എന്തിനാണ് വിധി ഇപ്പോള്‍ തന്നെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
Discussion about this post