തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു സൈമണ്‍ ബ്രിട്ടോ.
2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ കാമ്പസുകളില്തേരോട്ടം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു.
എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ കെഎസ്യു പ്രവര്‍ത്തകരുടെ കുത്തേറ്റ് അരക്ക് താഴെക്ക് തളര്‍ന്ന് പോവുയായിരുന്നു. അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും രാഷ്ട്രീയ പ്രവര്‍ത്തനം സൈമണ്‍ തുടര്‍ന്നു.
എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിന്റോഡ്രിഗ്സിന്റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. പച്ചാളം സെന്റ് ജോസഫ് എച്ച്എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്
Discussion about this post