പത്തനംതിട്ട: കഴിഞ്ഞദിവസം ഇലന്തൂരില്‍ നിന്നും പുറത്തെത്തിയ നരബലി വാര്‍ത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കെ കൂടുതല്‍ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം പോലും നടുങ്ങിയിരിക്കുകയാണ്. ഇരട്ട നരബലിക്ക് പിന്നാലെ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചെന്നാണ് പ്രിതകളുടെ വെളിപ്പെടുത്തല്‍.
ഇലന്തൂരില്‍ താമസിക്കുന്ന ഭഗവല്‍സിങ്, ഭാര്യ ലൈല, മന്ത്രവാദിയായ ഷാഫി എന്നിവര്‍ ചേര്‍ന്നാണ് റോസ്‌ലിന്‍, പത്മ എന്നീ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയത്. ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തി ജനനേന്ദ്രിയത്തിലൂടെ കത്തി കയറ്റി രക്തം ശേഖരിക്കുകയും ചെയ്തിരുന്നു.
ഈ ക്രൂരതകളെല്ലാം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികളില്‍ ഒരാളായ ലൈല മനുഷ്യമാംസം കഴിച്ചെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി റോസ്‌ലിന്റെ മാംസം ലൈല തന്നെ കറിവെച്ചെന്നും ഇത് മൂവരും ചേര്‍ന്ന് കഴിച്ചുവെന്നും ലൈല പോലീസിനോട് വെളിപ്പെടുത്തി.
പത്മയുടെ മാംസം ശേഖരിച്ചു വെച്ചുവെന്നും പിന്നീട് കറിവെച്ച് കഴിക്കാനായി ഇവര്‍ ഉപ്പിട്ടു സൂക്ഷിച്ചുവെന്നുമാണ് പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. പോലീസ് വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Discussion about this post