പട്രോളിംഗിനിടെ കളഞ്ഞ് കിട്ടി; ബാഗിൽ 1.3 ലക്ഷം രൂപ, ഉടമയെ കുറിച്ച് സൂചനകൾ ഇല്ല, ഒടുവിൽ തേടിപിടിച്ചു ഉടമസ്ഥനെ കണ്ടെത്തി ബാഗ് കൈമാറി പോലീസുകാരൻ, കൈയ്യടി

കൊച്ചി : നൈറ്റ് പട്രോളിംഗിനിടെ കണ്ടെത്തിയ പണമടങ്ങിയ ബാഗ് ഒരു സൂചനകളും ലഭിക്കാതെ ഇരുന്നിട്ടും തേടിപിടിച്ചു ഉടമസ്ഥന് ബാഗ് കൈമാറി പോലീസുകാരൻ. പൊലീസ് ഡ്രൈവർ ഷാരോൺ പീറ്റർ ആണ് പോലീസ് സേനയ്ക്ക് അഭിമാനമായത്. വ്യാഴാഴ്ച രാത്രി പട്രോളിംഗിനിടെയാണ് എറണാകുളം കുമ്പളങ്ങി പരിസരത്ത് നിന്ന് റോഡിൽ ട്രോളി ബാഗ് കണ്ടെത്തിയത്.

പ്രതികള്‍ സൈക്കോകള്‍ മാത്രമല്ല നരഭോജികളും; റോസ്‌ലിന്റെ മാംസം കറിവെച്ച് മൂന്നുപേരും കഴിച്ചെന്ന് ലൈല; പത്മത്തിന്റെ മാംസം ഉപ്പിട്ട് സൂക്ഷിച്ചു; ഞെട്ടല്‍

ബാഗ് നമ്പർ ലോക്ക് ചെയ്ത നിലയിലായിരുന്നു. ഉടമസ്ഥർ പരാതിയുമായി എത്തുമ്പോൾ തിരികെ നൽകാമെന്ന് കരുതി ബാഗ് സ്റ്റേഷനിലെത്തിച്ചെങ്കിലും രണ്ട് ദിവസം ആയിട്ടും ആരും തേടി എത്തിയില്ല. ഇതോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്.എന്നാൽ, ഉടമസ്ഥനെ സംബന്ധിക്കുന്ന കൃത്യമായ രേഖകൾ ഒന്നും ബാഗിൽ ഉണ്ടായിരുന്നില്ല. അതേസമയം, ബാഗിൽ നിന്ന് 130000 രൂപ കണ്ടെത്തി.

പിന്നീട് കിട്ടിയ സൂചനകളിലൂടെ ബാഗ് കുമ്പളങ്ങിയിൽ ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോക്ടർ നിയസിൻറേതാണെന്ന് മനസിലാക്കിയ ഷാരോൺ പീറ്റർ അദ്ദേഹത്തെ ബന്ധപ്പെട്ട് പണം കൈമാറി. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് പൊലീസുകാരൻ മാമ്പഴം മോഷണം നടത്തി, നടപടി നേരിടുമ്പോഴാണ് ഷാരോൺ സേനയുടെ കളങ്കം മായ്ച്ചത്.

Exit mobile version